---
title: "തലശ്ശേരിയിൽ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം ; വടകര - തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു"
english_title: "Bus driver killed by train in Thalassery; Private bus strike continues on Vadakara-Thalassery route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161554/Bus driver killed by train in Thalassery; Private bus strike continues on Vadakara-Thalassery route"
published_at: "2023-11-12T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550863739449_IMG-20231112-WA0039.jpg"
keywords: []
---

# തലശ്ശേരിയിൽ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം ; വടകര - തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു

> **Lead Summary:** തലശ്ശേരിയിൽ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം ; വടകര - തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു.

## Article Content

തലശ്ശേരിയിൽ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം ; വടകര - തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു.

കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചശേഷം ആള്‍ക്കൂട്ട ആക്രമണത്തിനിരയായി ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍.

സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വടകര - തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകൾ സര്‍വീസ് നിര്‍ത്തിവെച്ചു. പണിമുടക്ക് തുടരുകയാണ്.

ബസ് ഡ്രൈവറായ ജീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം. റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ജീജിത്തിന്‍റെ മരണത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തു.

അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ജീജിത്തിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ മുതലാണ് വടകര- തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161554/Bus driver killed by train in Thalassery; Private bus strike continues on Vadakara-Thalassery route)